ഇതിൽ 02 പോസിറ്റിവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 08 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
 മുൻപ് കോവിഡ്  പോസിറ്റീവ്  സ്ഥിരീകരിച്ചവരുടെ  സമ്പർക്കത്തിൽപ്പെട്ട വളവിൽ ബീച്ചിൽ താമസിക്കുന്ന ഒരാളും, കോ-ഓപ്പറേററീവ് ബാങ്ക്, മാഹി ബ്രാഞ്ചിലെ ഒരു ജീവനക്കാരനും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
ചാലക്കര ശ്രീ നാരായണ മഠത്തിന് സമീപം അടുത്തടുത്ത രണ്ട് വീടുകളിൽ  താമസിക്കുന്ന 4 പേരും, പൂഴിത്തല ബീച്ചിൽ താമസിക്കുന്ന 70 വയസ്സുള്ള ഒരാളും, മുണ്ടോക്കിൽ, തിരുമാൾ വൈൻസിനു സമീപം  താമസിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയും  നിരീക്ഷത്തിന്റെ   ഭാഗമായി ആരോഗ്യ വകുപ്പ്  നടത്തിയ  രോഗ നിർണയ 
 ടെസ്റ്റിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പാറക്കൽ ബീച്ചിൽ ഒരാൾക്കും,  ഈസ്റ്റ്   പള്ളൂർ അംഗനവാടിക്ക് സമീപം താമസിക്കുന്ന ഒരാൾക്കും രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 228 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായി രുന്ന 39 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 13-10-2020) - 238.
 

Post a Comment