ഒറ്റമാസത്തില്‍ 15.6 ലക്ഷത്തിന്റെ പ്രവര്‍ത്തന ലാഭം കൈവരിച്ച് വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍.


 പത്തുവര്‍ഷത്തിന് ശേഷമാണ് സ്ഥാപനം  പ്രവര്‍ത്തനലാഭത്തിലേക്ക് എത്തിയിരിക്കുന്നത്. അഭിമാനകരമായ നേട്ടമാണിത്. മില്ലില്‍ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങളും വൈവിധ്യവല്‍ക്കരണവും മാണ് കുതിപ്പിന് വഴിയൊരുക്കി. ഒപ്പം കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചതും നേട്ടമായി. 
എന്‍സിഡിസിയുടെ സഹായത്തോടെ സ്ഥാപനത്തിലെ 75 ശതമാനം മെഷിനറികളും നവീകരിച്ചിരുന്നു. ശേഷം 4500 കിലോ നൂല്‍ ദിവസവും ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. നവീകരണത്തെ തുടര്‍ന്ന് ഗുണമേന്‍മയും വര്‍ദ്ധിച്ചു. പോളിസ്റ്ററും കോട്ടണും ബ്ലന്റ് ചെയ്തുള്ള നാൂലാണ് മില്ലില്‍ പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്.  ഇതര സംസ്ഥാനങ്ങളാണ് നൂലിന്റെ പ്രധാന വിപണി. വാര്‍ഷിക വരുമാനമായി 22 കോടിയോളം രൂപ ഈ വിപണികളിലൂടെ ലഭിക്കുന്നു. സൗജന്യ കൈത്തറി യൂണിഫോം പദ്ധതിക്കായി  ആറുലക്ഷം കിലോ നൂലും മില്‍ ഉല്‍പാദിപ്പിച്ചു.  ഇതുവഴി 12.8 കോടി രൂപയും ലഭിച്ചു. 
വൈവിധ്യ വല്‍കരണത്തിന്റെ ഭാഗമായി പുതിയ മേഖലകളിലേക്ക് കൂടി ചുവടുവെയ്ക്കാനൊരുങ്ങുകയാണ് സ്ഥാപനം.  ആരോഗ്യ മേഖലയ്ക്കായി സര്‍ജിക്കല്‍ കോട്ടണ്‍ ഉല്‍പാദിപ്പിച്ച് നല്‍കാനും അനര്‍ട്ടിന്റെ സഹായത്തോടെ ഒരു മെഗാവാട്ട് സോളാര്‍ പവര്‍ ഉല്‍പാദിപ്പിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.   സൂഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഞ്ചേക്കറില്‍ വിവിധയിനം കൃഷിയും നടത്തുന്നു. പ്രതിസന്ധികള്‍ക്കിടയിലും സ്ഥാപനത്തെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിജയിച്ച മാനേജ്മന്റ്‌നെയും തൊഴിലാളികളെയും പ്രത്യേകം അഭിനന്ദിക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement