സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തില്‍ ഒരു പുതിയ അധ്യായം കുറിക്കുകയാണ് പൊതുമേഖല ഫെറസ് ഫൗണ്ടറി നിര്‍മ്മാണ യൂണിറ്റായ ഓട്ടോകാസ്റ്റ് ലിമിറ്റഡ്


 ചരക്ക് ട്രെയിനുകള്‍ക്കാവശ്യമായ കാസ്‌നബ് ബോഗീ ഫെയിം നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. അഞ്ച് കാസ്‌നബ് ബോഗികള്‍ക്കായി ഉത്തര റെയില്‍വേയുടെ ഓര്‍ഡര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഓട്ടോകാസ്റ്റിന് ലഭിക്കുന്നത്. പ്രോട്ടോടൈപ്പ് ഉടന്‍ അംഗീകാരത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന് ( RDSO) സമര്‍പ്പിക്കും.ആദ്യ സാമ്പിള്‍ ജനുവരിയില്‍ തന്നെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.

ആര്‍ഡിഎസ്ഒയില്‍ നിന്ന് ക്ലാസ് എ ഫൗണ്ടറിക്കുള്ള അംഗീകാരവും കാസ്നബ് ബോഗിക്ക് വേണ്ട അംഗീകാരവും ഓട്ടോകാസ്റ്റിന് നേരത്തെ ലഭിച്ചിരുന്നു. രാജ്യത്തെ ഒരു പൊതുമേഖലാ ഫൗണ്ടറിക്കും നാളിതുവരെ കൈവരിക്കാനാവാത്ത സുപ്രധാന അംഗീകാരമാണ് ഓട്ടോകാസ്റ്റിന് ലഭിച്ചത്. ദക്ഷിണ റെയില്‍വേ, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ തന്ത്രപ്രധാനമായ കാസ്റ്റിംഗുകള്‍ സ്ഥാപനം വികസിപ്പിച്ച് നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അടക്കം സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് സ്ഥാപനത്തിന് കരുത്തായത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement