ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; 13 പേർ കൊല്ലപ്പെട്ടു





ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേർ കൊല്ലപ്പെട്ടു. സൂറത്തിനടുത്തുള്ള കിം ചാർ റാസ്‌തയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്.

13 പേർ സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവശിപ്പിച്ചു. അപകടത്തിൽപെട്ട എല്ലാവരും രാജസ്‌ഥാനിലെ ബൻസ്വര ജില്ലയിൽ നിന്നുള്ള ദൈനംദിന തൊഴിലാളികളാണ്

കരിമ്പ് കയറ്റി വന്ന ട്രക്ക് മറ്റൊരു മറ്റൊരു ട്രക്കിൽ ഇടിച്ചതിന് ശേഷം ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement