തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന സൂചനകൾ നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതൽ പെരുമാറ്റച്ചട്ടം നിലവിൽവരും. ഏപ്രിൽ 30ന് അകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോൾ അസം, ബംഗാൾ സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും. അപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.
നാളെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ തുടർന്നും അവസരം ഉണ്ടാകും.

Post a Comment