കുറൂളികാവ് ക്ഷേത്രാത്സവം ചടങ്ങുകൾ മാത്രം



തലശ്ശേരി : കോവിഡ് നിയന്ത്രണത്തിൻറ ഭാഗമായി സർക്കാറിൻ്റേയും മലബാർ ദേവസ്വം ബോർഡിൻ്റേയും നിർദ്ദേശമുള്ളതിനാൽ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവ പരിപാടികൾ നിർത്തിവെച്ച് പൂജാദികർമ്മങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ ട്രസ്റ്റി ബോർഡ്, നാട്ടുകാർ, തെയ്യക്കാർ, ഊരാളൻമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെട്ട യോഗത്തിൽ തീരുമാനമായി.

കൊളവല്ലൂർ സർക്കിൾ ഇൻസ്പെക്ടർ വി.വി ലതീഷ്, ട്രസ്റ്റി ബോർഡ് ചെയർമാൻ മീത്തൽ ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടെന്നിസൺ തോമസ്, അനിയാട്ട് ആണ്ടി, ഹരീഷ് കടവത്തൂർ, കെ.എം സുനലൻ, ബി.കെ ദാമോദരൻ, മനോജൻ ടി.കെ, ട്രസ്റ്റ് ബോർഡ് മെമ്പർമാരായ കിഴക്കയിൽ പ്രേമൻ, കെ.കെ ഭാസ്കരൻ, വി.കെ ബാബു, ജെ എച്ച് ഐ മാരായ രാജേഷ് സി .പി, രാഘവൻ കെ.ടി.കെ തുടങ്ങിയവർ പ്രസംഗിച്ചു.മഠത്തിൽ വിനയൻ അധ്യക്ഷം വഹിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement