പൂജപ്പുര സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർക്ക് മർദനം; റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി റിപ്പോർട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർടിന്റെ അടിസ്ഥാനത്തിൽ ഇവരെ ഉടൻ തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയരാക്കണമെന്ന് ഹെക്കോടതി നിർദേശിച്ചു.

പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷയിൽ കഴിയുന്ന ശ്യാം ശിവൻ, ഉണ്ണിക്കുട്ടൻ, ബിനു എന്നീ തടവുകാർക്കാണ് മർദനമേറ്റതായി റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌. റിപ്പോർടിന്റെ അടിസ്‌ഥാനത്തിൽ മർദനമേറ്റ തടവുകാർക്ക് ചികിൽസ ഉറപ്പാക്കണമെന്ന് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് നിർദേശിച്ചിട്ടുണ്ട്.

കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റു ജെറോം എന്ന പ്രതിക്ക് മർദനമേറ്റത് ഈയിടക്കാണ്. ജയിലിൽ കഴിയുന്ന തടവുകാരന് മർദനമേറ്റ സംഭവം വലിയ വിവാദമായിരുന്നു. തുടർന്ന് സംഭവത്തിൽ ടിറ്റുവിന്റെ പിതാവ് ജെറോം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം മജിസ്‌ട്രേറ്റ് കോടതി ടിറ്റുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement