രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ മരിച്ചു




ബെംഗളൂരു: കോവിഡ് വാക്‌സിൻ സ്വീകരിച്ച 43കാരൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം ബെല്ലാരിയിലാണ് സംഭവം നടന്നത്.

കോവിഡ് വാക്‌സിനേഷൻ മൂലമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. 16ആം തീയതിയാണ് ഇയാൾ വാക്‌സിനേഷൻ എടുത്തത്.

കോവിഡ് വാക്‌സിൻ സ്വീകരിച്ചത് മൂലമല്ല മരണം സംഭവിച്ചത് എന്ന് ആരോഗ്യ മന്ത്രി സുധാകർ പറഞ്ഞു. അൽപ സമയത്തിനകം ബെല്ലാരിയിലെ വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement