കൈകുഞ്ഞുങ്ങളുമായി ട്രാക്ടര്‍ ഓടിച്ച് സ്ത്രീകള്‍; കൈയ്യില്‍ ദേശീയ പതാക


ന്യൂഡല്‍ഹി: കൈക്കുഞ്ഞുങ്ങളുമായി രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ ഓടിച്ച് സ്ത്രീകള്‍. നിരവധി സ്ത്രീകളാണ് ട്രാക്ടര്‍ റാലിയില്‍ പങ്കുചേര്‍ന്നെത്തിയിരിക്കുന്നത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കാനുള്ള പരിശീലനും മാസങ്ങള്‍ക്ക് മുമ്പേ നല്‍കിയിരുന്നു. കൈകളില്‍ ദേശീയ പതാകയുമായാണ് ഇവരുടെ മാര്‍ച്ച്.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് ചെങ്കോട്ടയിലെത്തി. ഇരുപതോളം ട്രാക്ടറുകളാണ് ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അധിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.

പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. കര്‍ഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ ട്രാക്ടറുകളുടെയും കാറ്റ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പലയിടത്തും കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പൊലീസിന്റെ ഭാഗത്തുനിന്നും സംഘര്‍ഷം തുടരുകയാണ്.

പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement