ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഎം കൊളക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കൊളക്കാട് ടൗണില്‍ നടന്ന പൊതുസമ്മേളനം കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തോമസ് വടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണിച്ചാര്‍ പഞ്ചായത്ത് അഗം ജിമ്മി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിസി സന്തോഷ്, സിഐടിയു ലോക്കല്‍ സെക്രട്ടറി പിയു പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Post a Comment