അരാജകത്വം ക്ഷമിക്കാൻ കഴിയില്ല; ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തിയതിൽ തരൂർ




ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിർഭാഗ്യകരം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് ഇട്ട കുറിപ്പിലാണ് അദ്ദേഹം വിയോജിപ്പും വിമർശനവും രേഖപ്പെടുത്തിയത്.

നിർഭാഗ്യകരം, കർഷകരുടെ പ്രതിഷേധത്തെ ഞാൻ ആദ്യം മുതൽ പിന്തുണച്ചിരുന്നു, എന്നാൽ എനിക്ക് അരാജകത്വം ക്ഷമിക്കാൻ കഴിയില്ല. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടക്ക് മുകളിൽ ഉയരേണ്ടത് ത്രിവർണ പതാകയാണ്, മറ്റൊരു കൊടിയും
അവിടെ ഉയരാൻ പാടില്ല,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ചെങ്കോട്ടയുടെ മുകളില്‍ കയറി കര്‍ഷകർ പ്രതിഷേധിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തുന്നുണ്ട്. ചെങ്കോട്ടക്ക് മുന്‍പിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.ഇതിനിടെ ഡെല്‍ഹി ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്രസേന രംഗത്ത് എത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement