കഴക്കൂട്ടം എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പോലീസ്




തിരുവനന്തപുരം:
കഴക്കൂട്ടത്തെ എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായ് പോലീസ് വ്യക്തമാക്കി.

അടൂർ സ്വദേശിനി അഞ്ജനയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ആർക്കിടെക്ട് വിദ്യാർത്ഥിനിയാണ് അഞ്ജന. രാവിലെ ഭക്ഷണത്തിനെത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജന കട്ടിലിൽ മരിച്ചു കിടക്കുന്നത് കാണുന്നത്.

അഞ്ജനയുടെ ആത്മഹത്യാ കുറിപ്പിൽ  മൈഗ്രൈൻ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.  ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement