പൂനെ : സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ളാന്റിൽ വൻ തീപിടുത്തം. ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നത് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്. വാക്‌സിൻ നിർമ്മിക്കുന്ന മേഖലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് സൂചനകൾ വ്യക്‌തമാക്കുന്നു. തീപിടുത്തത്തിൽ ഉണ്ടായ നാശനഷ്‌ടങ്ങൾ ഇതുവരെ വിലയിരുത്തിയിട്ടില്ല. തീയണക്കുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു കോവിഡ് മുൻനിര പോരാളികൾക്കും വേണ്ട വാക്‌സിൻ ഉൽപാദിപ്പിക്കുന്നത് പൂനെയിലെ ഈ ഫാക്‌ടറിയിൽ നിന്നാണ്. നിലവിൽ ഫയർഫോഴ്‌സിന്റെ 10 യൂണിറ്റുകളാണ് ഇവിടെ തീയണക്കാനുള്ള നടപടികൾ തുടരുന്നത്.
എന്നാൽ തീപിടുത്തത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും, ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടില്ലെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. നിർമ്മാണത്തിൽ തുടരുന്ന കെട്ടിടത്തിലാണ് ഇപ്പോൾ തീപിടുത്തം ഉണ്ടായതെന്നാണ് അവർ നൽകുന്ന വിശദീകരണം.

Post a Comment