പാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് പ്രാഥമിക നടപടികൾ തുടങ്ങി. ഫെബ്രുവരി അവസാനത്തോടെ തറക്കല്ലിടും. പുത്തൂർ റോഡിൽ പാനൂർ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ പണിയുന്നത്. 2019-20 വർഷത്തിൽ സിവിൽ സ്റ്റേഷൻ നിർമാണത്തിനായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്റെ കീഴിൽ അനുയോജ്യമായ സ്ഥലം ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ കെ.കെ.ശൈലജയുടെ ഇടപെടലിനെത്തുടർന്ന് സബ്‌രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് സിവിൽ സ്റ്റേഷൻ പണിയാൻ അനുമതി ലഭിച്ചത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്ട്രേഷൻ വകുപ്പിൽത്തന്നെ നിലനിർത്തിയാണ് അനുമതി നൽകിയത്. ഇരുനില കെട്ടിടമാണ് പണിയുക. താഴത്തെ നിലയിൽ സബ് രജിസ്ട്രാർ ഓഫീസും മുകളിലത്തെ നിലയിൽ സബ്ട്രഷറിയുമായിരിക്കും. ലിഫ്റ്റ് സൗകര്യവും പാർക്കിങ് സൗകര്യവുമുണ്ടാകും

Post a Comment