കാർഷിക നിയമങ്ങൾ പിൻവലിക്കണം; മുംബൈയില്‍ ഇന്ന് കർഷകരുടെ വന്‍ പ്രതിഷേധം



മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കർഷകർ ഇന്ന് പ്രതിഷേധിക്കുന്നത്.

ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ തന്നെ പതിനായിരത്തിലേറെ കര്‍ഷകരാണ് മുംബൈയിലെ ആസാദ് മൈതാനത്തു സംഘടിച്ചത്.

റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായാണ് മുംബൈയിൽ കർഷക റാലി സംഘടിപ്പിക്കുന്നത്. മുംബൈക്കും നാസിക്കിനും ഇടയിലുള്ള 180 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായുമാണ് കർഷകർ
സഞ്ചരിക്കുക

ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കമുള്ള ഭരണമുന്നണി നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 11നാണ് പൊതുസമ്മേളനം. തുടർന്ന് ഉച്ചയോടെ കർഷകർ രാജ് ഭവനിലേക്ക് ജാഥയായി പോകുമെന്നും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും കിസാന്‍ സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement