ട്രാക്‌ടർ റാലി; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്, സംഘർഷം




ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചു. സിംഘു, ത്രിക്രി അതിർത്തികളിലൂടെ ആണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ഒരുലക്ഷത്തോളം ട്രാക്‌ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്.

സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷക മാർച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം. ആയിരക്കണക്കിന് ആളുകൾ കാൽനടയായും ട്രാക്‌ടർ റാലിയെ അനുഗമിക്കുന്നുണ്ട്. സിംഘു അതിർത്തിയിൽ മാർച്ച് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിൽ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകൾ ട്രാക്‌ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റി. ഡെൽഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു.

നേരത്തെ 12 മണിക്ക് ട്രാക്‌ടർ മാർച്ച് നടത്തുമെന്നായിരുന്നു കർഷക നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ട്രാക്‌ടർ റാലി സംസ്ഥാനത്തു പ്രവേശിക്കുക ആയിരുന്നു.

അതേസമയം പോലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. ഗാസിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിൽ അണിനിരന്ന കർഷകർക്ക് നേരെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ഇവർ ഡെൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോൾ ആയിരുന്നു ഇത്. എന്നാൽ ആദ്യം പിന്തിരിഞ്ഞ് ഓടിയ കർഷകർ വീണ്ടും സംഘടിച്ചെത്തി ഡൽഹിയിലേക്കുള്ള മാർച്ച് വീണ്ടും ആരംഭിച്ചു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement