താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക്‌ പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്





കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ 14ആം തീയതി രാവിലെ ഇയാൾ ടൗണില്‍ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാര്‍ ദൃശ്യം മൊബൈല്‍ ഫോണിൽ പകര്‍ത്തി ഗ്രാമ പഞ്ചായത്തിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ നടത്തിയ അന്വേഷണത്തില്‍ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കുറ്റക്കാരന് നോട്ടീസ് നല്‍കിയത്.

 പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement