കേരളം നിക്ഷേപ സൗഹൃദമായതിന് ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് എറണാകുളത്ത് ബ്രിക്‌സ്റ്റണ്‍ ഗ്രൂപ്പ് ആരംഭിക്കുന്ന ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി.


ഈ സംരംഭത്തിന്റെ ഉദ്ഘാടനം ഈ മാസം 23 ന് നിർവഹിച്ചു. വ്യവസായ, വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് 2 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ബൃഹത്തായ സംരംഭം ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. 1200കോടി രൂപയാണ് മുതല്‍മുടക്ക്. ഒരു സാധാരണ വിപണന കേന്ദ്രം എന്നതിലുപരി, പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംരംഭം ആദ്യമാണ്. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപസംഗമമായ അസന്‍ഡില്‍ ബ്രിക്‌സ്റ്റണ്‍ ഗ്രൂപ്പ് പ്രതിനിധികള്‍ പങ്കാളികളായിരുന്നു. നിക്ഷേപസൗഹൃദ കേരളത്തെ പരിചയപ്പെടുത്താന്‍ സംഘടിപ്പിച്ച അസന്‍ഡിന്റെ വിജയം കൂടിയാണ് ഈ സംരംഭം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement