രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി;ഈ വർഷം നാലാം തവണ



കൊച്ചി: രാജ്യത്ത പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയാണ് കൂടിയത്. ഡീസലിനു 26 പൈസയും കൂടി. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചതെങ്കിൽ ഈ വർഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്. 

കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്.ഡീസൽ വില 79.24 രൂപയായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement