ന്യൂഡൽഹി:ബി ജെ പി സർക്കാരിന്റെ കേന്ദ്ര ബജറ്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
ബി ജെ പി സർക്കാർ എന്നെ ഓര്‍മിപ്പിക്കുന്നത് ഗാരേജ് മെക്കാനിക്കിനെയാണ്. ബ്രേക്ക് നന്നാക്കാന്‍ സാധിക്കാത്തതിനാല്‍ ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട് എന്നാണ് അയാള്‍ ക്ലൈന്റിനോട് പറഞ്ഞത്.’ എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ട്വീറ്റ് നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറൽ ആവുകയും ഒട്ടനവധി പേരാൽ റീ- ട്വീറ്റ് ചെയ്യപ്പെട്ടതായും കാണാം.
ബി ജെ പി സർക്കാരിന്റെ ബജറ്റ് പൂർണ്ണമായും കോപറേറ്റുകളെ മാത്രം തൃപ്തിപെടുത്തുന്ന രീതിയിലാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മദ്യത്തിനും ബജറ്റില്‍ അഗ്രി സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 100 ശതമാനം കാര്‍ഷിക സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാല്‍ നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല. ആദ്യ ഘട്ടത്തില്‍ വിലക്കൂടുതല്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.

Post a Comment