ഉത്തർപ്രദേശ്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ച 6 പേർ അറസ്റ്റിൽ. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തായത്. ഉത്തർപ്രദേശിലെ ബദുവാൻ ജില്ലയിലാണ് സംഭവം. അറസ്റ്റിലായ പ്രതികളിൽ 15നും 17നും ഇടയിൽ പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
30കാരിയായ യുവതിയെയാണ് ഇവർ കൂട്ടബലാത്സംഗം ചെയ്തത്. യുവതിയെ പാടത്തിലേക്ക് ബലം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ വിഡിയോ ആയി പകർത്തുകയായിരുന്നു. ഒക്ടോബറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വിഡിയോ 300 രൂപയ്ക്ക് വിൽക്കുകയായിരുന്നു എന്നാണ് വിവരം. ബലാത്സംഗത്തിന് ഇരയായത് ഒരു ദളിത് യുവതി ആനെന്നും റിപ്പോർട്ടുണ്ട്.
വീട്ടുവേലക്കാരിയാണ് യുവതി. ഭർത്താവ് റിക്ഷ വലിക്കാരനാണ്.

Post a Comment