ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ തിരക്കനുഭവപ്പെട്ടിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.
ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഒരു ടെലഗ്രാം ചാനലിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബു ഹംസ അൽ ഇറാഖി എന്ന ആളാണ് ചാവേറായി എത്തിയത്. ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ഇയാൾ ആളുകൾക്കിടയിലേയ്ക്ക് എത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
Post a Comment