ഒരാഴ്ചയിൽ മേലെ തുടരുന്ന മഴയിൽ മഹാരാഷ്ട്രയിൽ 180 മേലെ ആളുകൾ മരിച്ചു.
ഇതിൽ രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര് മരിച്ചു. മുംബൈയിൽ നിന്ന് 70 കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 36 പേര് മരിച്ചു. റായ്‌ഗഡിൽ 32 ഓളം വീടുകൾ തകർന്നു, 52 ഓളം പേരെ കാണാതായിട്ടുണ്ട്. സൈന്യവും എൻ.ഡി.ആർ.എഫും ചേർന്നുള്ള രക്ഷാപ്രവർത്തനം സംസഥാനത്തിന്റെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോലാപ്പൂർ, റായ്ഗഡ്, പൽഘർ, രത്‌നഗിരി, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
മുംബൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വിവിധ ഭാഗാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഹാരാഷ്ട്ര സർക്കാർ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്സജാമ് രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശത്ത് കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു. കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഗുജറാത്തിൽ കനത്തമഴയ്ക്കും സാധ്യതയുണ്ട്. മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ശനിയാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്കോ കനത്തമഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.
Post a Comment