സംസ്ഥാനത്തെ ആകെ വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞു


സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ വാക്‌സിനേഷന്‍ 4 കോടി (4,02,10,637) കഴിഞ്ഞെന്ന് മന്ത്രി വീണ ജോർജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26% പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിൻ നൽകി. 55.29% പേര്‍ക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നല്‍കി. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 79.25 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 37.31 ശതമാനവും ആകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement