സമരം ശക്തമാക്കാൻ കർഷക സംഘടനകൾ; അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തികളിലെത്തും


ഈ മാസം 26 മുതൽ സമരം ശക്തമാക്കാൻ കർഷക സംഘടനകൾ. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തികളിലെത്തും. പഞ്ചാബ്,രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ കർഷകരാണ് എത്തുക. ഈ മാസം 26 ന് സംസ്ഥാന തല കർഷക റാലി സംഘടിപ്പിക്കാൻ തീരുമാനം.


തുടർന്ന് ഈ മാസം 28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ- മസ്‌ദൂർ മഹാപഞ്ചായത്ത് നടത്തും.നവംബർ 29-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ ഒൻപതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്ര സർക്കാരിന് നവംബർ 26 വരെ സമയമുണ്ട്. 27 മുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിൽ ഡൽഹി അതിർത്തികളിലെ സമര സ്ഥലങ്ങളിലെത്തി ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഈ മാസം ആദ്യം കർഷക നേതാവ് രാകേഷ് ടികായത്ത് ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഡൽഹി- ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ സമരം പുതിയ തലത്തിലേക്ക് മാറ്റുന്നതിനായി സംയുക്ത കർഷക സംഘടനകളുടെ യോഗം ഇന്ന് നടന്നു .ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ സമരം കൂടുതൽ ശക്തമാക്കി കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് കർഷകരുടെ നീക്കം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement