രാജ്യത്തെ ഇന്ധനവില കൂട്ടിയത്രയും കുറയ്ക്കണം; പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം


രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം നവംബര്‍ 16 നാണ് പ്രതിഷേധ ധര്‍ണ്ണ. അതത് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

അതേസമയം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 201 കോടി രൂപ അധിക വരുമാനമാണ് ലഭിച്ചത്. പെട്രോളില്‍ നിന്ന് 110 കോടിയും ഡീസലില്‍ നിന്ന് 91 കോടിയുമാണ് വരുമാനം ലഭിച്ചത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.


രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ  കേന്ദ്ര സര്‍ക്കാര്‍  ഇന്ധനവിലയിന്മേലുള്ള നികുതി കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവയിൽ നാമമാത്രകുറവുമാത്രമാണ്‌ കേന്ദ്രം വരുത്തിയതെന്നും ഇതിലൂടെ ജനങ്ങൾക്ക്‌ ആശ്വാസം ലഭിക്കില്ലെന്നുമാണ് സംസ്ഥാനത്തിന്ർറെ നിലപാട്. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര തീരുവ യഥാക്രമം 33, 32 രൂപവീതം എത്തിയിരിക്കെയാണ്‌ 10 രൂപയും അഞ്ചു രൂപയും കുറച്ചത്‌. അതിരുവിട്ട ഇന്ധനവില സമ്പദ്‌ഘടനയിലും ജനങ്ങളിലും സൃഷ്ടിച്ച ആഘാതം കുറയ്‌ക്കാൻ ഇത്‌ പര്യാപ്‌തമല്ലെന്ന് സിപിഎം അറിയിച്ചു. 


Post a Comment

Previous Post Next Post

Join Whatsapp

Advertisement