തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ സജ്ജമാക്കിയ തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി (ഐ.എ.വി) പ്രവര്‍ത്തനം തുടങ്ങി.
ചൊവ്വാഴ്ച മുതല്‍ ലാബുകളില്‍ പരിശോധനകള്‍ ആരംഭിച്ചു. സിക, ഡെങ്കി, ചികുന്‍ഗുനിയ എന്നിവ കണ്ടെത്തുന്നതിനുള്ള 'എലൈസ' പരിശോധനയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. അടുത്തയാഴ്ച മുതല്‍ പി.സി.ആര് പരിശോധനകളും തുടര്‍ന്ന് ഒരുകൂട്ടം വൈറസുകളെ ഒരേസമയം പരിശോധിക്കുന്ന 'റെസ്പറേറ്ററി' പാനല്‍ പരിശോധനകളും ആരംഭിക്കും. വൈസ് കള്‍ച്ചര്‍, ജനിതകപഠനം തുടര്‍ന്ന് ഗവേഷണങ്ങളും ആരംഭിക്കും.
മാരക വൈറസുകളെ സൂക്ഷിക്കുന്നതിനുള്ള ബയോ സേഫ്റ്റിലെവല്- 3 ലാബ് സജ്ജമാക്കുന്നതിനുള്ള താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ആകെയുള്ള എട്ടില്‍ ആറ് ലാബും സജ്ജമായി. നിലവില്‍ നാല് ഗവേഷകരെയാണ് നിയമിച്ചിരിക്കുന്നത്. കൂടുതല്‍ ഗവേഷകെരയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 60 വിദഗ്ധരെയാണ് സ്ഥാപനത്തിന് ആവശ്യം. മൈക്രോബയോളജിസ്റ്റുകളെ ഉള്‍പ്പെടെ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്.
ട്രെയിനിഷിപ് പ്രോഗ്രാമുകള്‍ അടുത്തയാഴ്ച ആരംഭിക്കും. മൂന്നുമാസത്തെ പ്രോഗ്രാമിെന്റ ആദ്യബാച്ച് 15ന് എത്തും. വേൾഡ് വിഷൻ ന്യൂസ്. മെഡിക്കല്‍, ഡെന്റല്‍, വെറ്ററിനറി ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി മാസ്റ്റേഴ്സില്‍ ഫസ്റ്റ് ക്ലാസ് ബിരുദക്കാര്‍ എന്നിവരാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. 2019 ഫെബ്രുവരിയില്‍ ഇന്സ്റ്റിറ്റ്യൂട്ടിെന്റ ഉദ്ഘാടനം നടന്നെങ്കിലും പരിശോധനകള്‍ തുടങ്ങാന്‍ കാലതാമസം നേരിട്ടു. നിപയും കോവിഡും കേരളത്തെ ഭീതിയിലാഴ്ത്തിയതോടെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങാത്തത് ആക്ഷേപങ്ങള്ക്കിടനല്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അതിവേഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
Post a Comment