കണ്ണൂർ ജില്ലയിൽ 08/02/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എസ്എൻ കോളേജ്, എസ്എൻ കാമ്പസ്, ദിനേശ് ഫുഡ്, സ്വരാജ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ  പെരിങ്ങോം പഞ്ചായത്ത്, താലൂക്ക് ആശുപത്രി പരിസരം, കെ പി നഗർ എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചോരൽപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏഴും വയൽ, ഊരടി, ആലക്കാട് വലിയപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറിഞ്ഞി, ലയൺസ് ക്ലബ് റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ധർമപുരി, അമ്പാടി കമ്പനി, മലബാർ, കരാറിനകം കോക്കനട്ട്, തണൽ അവേര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 12 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement