പുറക്കാട്ടേരിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മരണം, 12 പേർക്ക് പരുക്കേറ്റു


കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേർ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement