20-20 പിറവിയോടെ തുടങ്ങിയ പാര്‍ട്ടിപ്പോരില്‍ ജീവന്‍ പൊലിഞ്ഞ് ദീപു; തകര്‍ന്നത് നിര്‍ധന കുടുംബത്തിന്റെ സ്വപ്നം




കൊച്ചി: ഏറെക്കാലമായി പല തരത്തിലുള്ള ഏറ്റുമുട്ടലുകളുമായി നീങ്ങിയ കിഴക്കമ്പലത്തെ സംഘർഷങ്ങൾ ഒടുവിൽ ഒരു പാവം യുവാവിന്റെ ജീവനെടുത്തിരിക്കുകയാണ്. കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം നേടി ട്വന്റി 20 വന്നത് മുതൽ തുടങ്ങിയ  ഏറ്റുമുട്ടലുകൾ ഒരു ജീവനെടുത്ത നിലയിലേക്ക് എത്തിയത്. നേതാക്കൾ ന്യായവാദങ്ങളും പ്രസ്റ്റീജ് പോരാട്ടങ്ങളുമായി മുന്നേറുമ്പോൾ പാവപ്പെട്ട പ്രവർത്തകർക്കാണ് ജീവനും ജീവിതവും തുലയുന്നത്.

പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിൻ തകർക്കുന്നുവെന്നാരോപിച്ചായിരുന്നു ശനിയാഴ്ച വൈകീട്ട് വീടുകളിലെ വിളക്കുകൾ അണച്ച് പ്രതിഷേധിക്കാൻ ട്വന്റി 20 ആഹ്വാനം ചെയ്തത്. ആ പ്രതിഷേധ സമയത്താണ് സിപിഎം പ്രവർത്തകരായ നാലുപേർ ദീപുവിനെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിച്ചത്. തലയ്ക്കും ദേഹത്തും ആന്തരികമായി ഗുരുതര പരിക്കേറ്റ ദീപു ഛർദിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറമേ കാര്യമായ പരിക്കുകൾ തോന്നാത്തതിനാലാവാം ചികിൽസ തേടാൻ വൈകിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement