രണ്ടുതവണ ഗോവ സംസ്ഥാനത്തിന് വേണ്ടിയും അഞ്ചുതവണ കേരളത്തിനു വേണ്ടിയും സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ച പ്രമുഖ ഫുട്ബോൾ താരവും ലക്കി സ്റ്റാർ കണ്ണൂർ, സ്പ്പിരിറ്റഡ് യൂത്ത് കണ്ണൂർ, സാൽഗോക്കർ ഗോവ, കെ എസ് അർ ടി സി തിരുവനന്തപുരം, ടൈറ്റാനിയം തിരുവനന്തപുരം ടീമിന്റേ ക്യാപ്റ്റനും കോച്ചും ആയി നീണ്ട 45 വർഷത്തിലും അധികം കാലം നിരവധി ജില്ലാ ,സംസ്ഥാന,ദേശിയ ചാമ്പ്യൻഷിപുകളിലും ടൂർണമെന്റുകളിലും മികച്ച കളിക്കാരൻ ആയും കോച്ച് ആയും കളികളങ്ങളിൽ നിറഞ്ഞു നിന്ന് കഴിവ് തെളിയിച്ച മികച്ച കായിക പ്രതിഭ ശ്രീ വി കെ ശ്രീനിവാസൻ ഒരു അപകടത്തിൽ സാരമായ പരിക്ക് പറ്റി കിടപ്പിലാണ്. ചികിത്സയിൽ കഴിയുന്ന ശ്രീ വി കെ ശ്രീനിവാസനെ ഇരണാവിലേ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി സ്പോർട്സ് ഫോറം കണ്ണൂരിന്റെ പ്രവർത്തകർ ആദരിക്കുകയും ഈ കായിക പ്രതിഭയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണം എന്ന് സർക്കാറിനോട് ആവിശ്യ പെടുകയും ചെയ്തു മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി ധനേഷ് പൊന്നാടയണിയിച്ചു. ഇൻറർനാഷണൽ റഫറി ടിവി അരുണാചലം, മുൻ ദേശീയ ഫുട്ബോൾ താരവും കേരള പോലീസ് താരവുമായ എൻ മോഹനൻ, എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു

Post a Comment