കൊച്ചിയിൽ എംഡിഎംഎ-യുമായി എട്ട് പേർ അറസ്റ്റിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ  വ്യാപകമാകുന്നു.  ഇന്നലെ പൂജപ്പുരയിലും,കോഴിക്കോടും ഉണ്ടായ അറസ്റ്റിന് ശേഷം ഇന്ന് കൊച്ചിയിലും 55 ഗ്രാം എംഡിഎംഎ യുമായി എട്ട് പേർ അറസ്റ്റിലായി. ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ സംഘമാണ് പിടിയിലായത്. എളുപ്പത്തിൽ ഉപയോഗിക്കാം ശരീരത്തെ ലഹരി കൂടുതൽ സമയവും പിടിച്ചിരുത്തും. കഞ്ചാവും, ഹാഷിഷ് ഓയിലും വിട്ട് അതിലും അപകടം പിടിച്ച എംഡിഎംഎ യിലേക്ക് യുവാക്കളിൽ വലിയൊരു വിഭാഗം ചുവട് മാറുകയാണ്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി വസ്തു പിടികൂടിയത്. ഇടപ്പള്ളി മാമംഗലത്തെ ഗ്ലാന്‍റ് കാസ ഹോട്ടലിലെ രണ്ട് മുറികളിലായിട്ടായിരുന്നു ഇടപാടുകൾ.അറസ്റ്റിലായ ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ എന്നിവർ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ചാണ് പല ഇടങ്ങളിലായി വിൽപന നടത്തിയിരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement