സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ കുറവ്


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. വെള്ളിക്ക് 71 രൂപയാണ് വില.

Post a Comment

Previous Post Next Post

Join Whatsapp

Advertisement