സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത


സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല.

ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ മഴ പെയ്തത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയിൽ മഴ തുടങ്ങിയത്. ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും കനത്ത മഴ ലഭ്യമാകുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement