പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു


പഞ്ചാബി നടനും ആക്ടിവിസ്റ്റുമായി ദീപ് സിദ്ദു ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. ഹരിയാന സോലിപത്തില്‍ രാത്രി ഒമ്പതുമണിയോടായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ ജന്മനാട്ടിലേക്ക് വരുന്നതിനിടയില്‍ അദ്ദേഹം സഞ്ചാരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. പഞ്ചാബി സംസ്‌കാരവുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ് ദീപ് സിദ്ദു.
2021 റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായിരുന്നു. അന്ന് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 9ന് അറസ്റ്റിലാകുകയും ഏപ്രില്‍ 16ന് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement