സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാല് ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി


പുന്നോലിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ നാല് പേർ അറസ്റ്റിൽ. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്നത് ഏഴ് പേരിൽ നാല് പേരുടെ അറസ്റ്റാണ് ഇപ്പോൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.

ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് നാല് പേർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റും, തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.




Post a Comment

Previous Post Next Post

Join Whatsapp

Advertisement