പ്രസ്തുത ഇന്റേൺഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അപേക്ഷികാം. ഇതുവഴി
കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ പദ്ധതികളുടെ ഭാഗവാക്കാകുന്നതിനുള്ള സുവര്ണ്ണാവസരമാണ് നിങ്ങളെ തേടി വരുന്നത്. സർക്കാർ സംവിധാനങ്ങളെ അടുത്തറിയാനും അതു വഴി
സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും വിവിധ പദ്ധതികളുടെ ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ ക്രിയാത്മകമായ യുവജന മുന്നേറ്റം കൈവരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഈ ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോം വഴി ഓണ്ലൈനിലായി അപേക്ഷ നൽകേണ്ടതാണ്.
അപ്ലിക്കേഷൻ ഫോം - https://forms.gle/Hi4XWHCtCUxU19E48
ഇന്റേർൺഷിപ്പിന്റെ കാലാവധി 6 മാസമായിരിക്കും. ഈ കാലയളവിൽ യാതൊരുവിധ സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15 മാർച്ച് 2022.

Post a Comment