ഉളിക്കല്ലില്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു


ഇരിട്ടി: ഉളിക്കല്ലില്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എംഡിഎംഎ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. കരിക്കോട്ടക്കരി സ്വദേശി അഭിജിത്ത് സെബാസ്റ്റ്യന്‍, നെല്ലിക്കുറ്റി ഏറ്റുപാറ സ്വദേശി നിധിന്‍ മാത്യു, നിബിന്‍ മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപൊയിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉളിക്കല്‍ എസ്.ഐ പി. നിഷിത്തും സംഘവുമാണ് വാഹനം പരിശോധനക്കിടയില്‍ സംഘത്തെ പിടികൂടിയത്.
കാറില്‍ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്നെന്ന് ഉളിക്കല്‍ എസ്എച്ച്ഒ സുധീര്‍ കല്ലന്‍ പറഞ്ഞു.ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് പിടിയിലായവര്‍ പറഞ്ഞു. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement