പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണം. അടുർ ബൈപ്പാസിന് സമീപമായിരുന്നു സംഭവം. കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
ഏഴ് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ കാറില്‍ ഉണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കാർ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു സംഭവം. കാറിൻറെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാണ് അപകട കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു. ആയൂര്‍ അമ്പലമുക്കില്‍നിന്ന് ആലപ്പുഴ ഹരിപ്പാടിലേക്ക് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ പോയവരാണ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ശക്തമായ ഒഴുക്കില്‍ കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആശുപത്രിയിലേക്ക് മാറ്റിയ നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment