കണ്ണൂരില്‍ ബോംബറിൽ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്



കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. തോട്ടട മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജിഷ്ണുവിന്‍റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. ഇന്നലെ സമീപപ്രദേശത്തെ ഒരു വിവാഹ വീട്ടിലുണ്ടായ തർക്കങ്ങളുടെ തുടര്‍ച്ചയായാണ് യുവാവിനെതിരെ ആക്രമണമുണ്ടായത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement