കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് എൻജിനിയറിങ് വിദ്യാർഥികൾ മരിച്ചു


കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് എൻജിനിയറിങ് വിദ്യാർഥികൾ മരിച്ചു

ഹുൻസൂരിലെ ബിലിക്കെരെയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് എൻജിനിയറിങ് വിദ്യാർഥികൾ മരിച്ചു. മറ്റു രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 12.30-നാണ് അപകടം.

ഹാസനിലെ മലനാട് എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കോലാർ സ്വദേശി മൗലേശ്വര റെഡ്ഡി, ശിവമോഗ സ്വദേശി തേജസ് എന്നിവരാണ് മരിച്ചത്. അർസികെരെ സ്വദേശി ശുഭാൻകർ, ബെംഗളൂരു സ്വദേശി സുഹൻ എന്നിവർക്കാണ് പരിക്കേറ്റത്. സഹപാഠികളായ വിദ്യാർഥികൾ ഹാസനിൽനിന്ന് മൈസൂരുവിലേക്ക് പോകവേയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ആഡംബര കാർ ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മൗലേശ്വര റെഡ്ഡി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് തേജസിന് ജീവൻ നഷ്ടമായത്.

പരിക്കേറ്റവരെ മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ മൈസൂരു മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിലിക്കെരെ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement