ലഹരി ഉപയോഗം പിടിക്കാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി പോലീസ്



ന്യൂമാഹി: ലഹരി ഉപയോഗവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി ന്യൂമാഹി പോലീസ്. എ.എസ്.പി. വിഷ്ണു പ്രദീപിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.

ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ടി.എം.വിപിൻ, ജയൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘം ബീച്ച്, കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുകയാണ്.

ലഹരിക്കെതിരേ ബോധവത്കരണമടക്കം ശക്തമായ നടപടികളുമായാണ് പോലീസ് രംഗത്തുള്ളത്. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡ്രോൺ നിരീക്ഷണത്തിൽ പൊതുസ്ഥലത്തെ മദ്യപാനവും ചീട്ടുകളിയും ഉൾപ്പെടെ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡ്രോൺ നിരീക്ഷണത്തിനൊപ്പം റെയ്ഡും വാഹനപരിശോധനയും വരുംദിവസങ്ങളിൽ ഉണ്ടാകും. ശക്തമായ പോലീസ് നടപടിവഴി പ്രദേശത്തെ ലഹരി ഉപയോഗം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ന്യൂമാഹി എസ്.ഐ. വിപിൻ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, മിഥുൻ ബാബു നിഷിൽ, വരുൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഡ്രോൺ നിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement