കണ്ണൂരിൽ വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന ; 10 കുപ്പി വിദേശമദ്യം സഹിതം വീട്ടമ്മ അറസ്റ്റിൽ



വീട് കേന്ദ്രീകരിച്ച് വ്യാജമദ്യവിൽപ്പന നടത്തിവന്ന വീട്ടമ്മയെ പത്ത് കുപ്പി വിദേശ മദ്യം സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. നടുവിൽ കിഴക്കേ കവലയിലെ കണിയാൻ തടത്തിൽ വീട്ടിൽ കെ.യു. കുമാരി(54)യെയാണ് ആലക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീക്കും സംഘവും അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ബാറിന് സമാനമായ വിധത്തിൽ വ്യാജമദ്യവിൽപ്പന നടത്തി വരികയായിരുന്നു. നിരവധി സംഘങ്ങളാണ് മദ്യം ഇവിടെ എത്തിച്ച് നൽകിയിരുന്ന ത്. കഴിഞ്ഞ ദിവസം ആലക്കോട് വെച്ച് മദ്യം കടത്തുന്നതിനിടെ പിടിയിലായ നടുവിൽ സ്വദേശി ഉൾപ്പെടെ കുമാരിക്ക് മദ്യം എത്തിച്ച് നൽകിയവരിൽ ഉൾപ്പെട്ടിരുന്നു. മദ്യവിൽപ്പന സംബന്ധിച്ച രഹസ്യ വിവരം ലഭിച്ച എക്സൈസ് സംഘം കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം ഏഴോളം പേർ ഇവിടെ മദ്യപിക്കാനായി എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ കുമാരിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, ടി.കെ. തോമസ്, കെ.കെ. സാജൻ, സിവിൽ ഓഫീസർമാരായ എം. സുരേന്ദ്രൻ, വി. ധനേഷ്, രഞ്ചിത്ത്കുമാർ, എം. മുനീറ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement