പയ്യന്നൂരിന് ജനമൈത്രീ പോലീസിൻ്റെ സേവനം മാതൃകാപരമാക്കിയ ബീറ്റ് ഓഫീസർ നാരായണൻ വെള്ളോറ 31 ന് വിരമിക്കുന്നു



പയ്യന്നൂർ:പയ്യന്നൂരിലെ ജനമൈത്രി പോലീസിന് പൊൻതൂവൽ ചാർത്തിയ പോലീസ് ഓഫീസർനാരായണൻ വെള്ളോറ സർവ്വീസിൽ നിന്ന് മാർച്ച് 31ന് വിരമിക്കും. 1993-ലെ പോലീസ് ബാച്ചിൽ സർവ്വീസിൽ കയറിയ മാതമംഗലം വെള്ളോറ സ്വദേശിയായ പി.വി.നാരായണൻ പയ്യന്നൂർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് 2008 മാർച്ചിൽസംസ്ഥാന തലത്തിൽ ജനമൈത്രി പോലീസ് എന്ന സംവിധാനം ഇടതു പക്ഷ സർക്കാറിൻ്റെ അന്നത്തെ അമരക്കാരനായ വി.എസ്.അച്യുതാനന്ദൻ നടപ്പിലാക്കിയത്. പയ്യന്നൂരിൽ ജനമൈത്രീ ബീറ്റ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പി.വി.നാരായണന് പിന്നീട് വിശ്രമമില്ലാത്ത പൊതുപ്രവർത്തകൻ്റെ ജീവിതമായിരുന്നു. കോറോം മുതിയലം ഭാഗത്തെ ഗൃഹസന്ദർശന ഘട്ടത്തിലെല്ലാം ഒരോരുത്തരുടെയും പരാതികളും പരാധീനതകളും കണ്ടറിഞ്ഞ് പ്രവർത്തിച്ച് നടത്തിയ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മാധ്യമങ്ങളിലും ജനമനസുകളിലും നിറഞ്ഞു നിന്നിരുന്ന നാരായണനെന്ന പോലീസുകാരനെ പയ്യന്നൂർ നിവാസികൾ ഇന്നും ഓർക്കാറുണ്ട്. പിന്നാലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ ഒന്നാം സ്ഥാനക്കാരനായ ജനമൈത്രീ ബീറ്റ് ഓഫീസർ എന്ന ബഹുമതിയും പോലീസ് നാരായണനെ തേടിയെത്തി.2005 – 2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹനായി. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനിൽ നിന്നും മെഡൽ ഏറ്റുവാങ്ങുമ്പോൾ ചാരിതാർത്ഥ്യത്തോടെ കണ്ണുകൾ നിറഞ്ഞത് സഹപ്രവർത്തകരും ഓർക്കുന്നു. ലോക്കൽ പോലീസിലും ക്രൈംബ്രാഞ്ചിലുമായി30 വർഷത്തെ സേവനത്തിന് ശേഷം പയ്യന്നൂർ ക്കാർക്ക് ഏറെ സുപരിചിതനായ നാരായണൻ വെള്ളോറ എന്ന എസ്.ഐ.പി .വി.നാരായണൻ വിവിധ സ്റ്റേഷനുകളിലെ സേവനത്തിന് ശേഷം മാതൃകാപരമായ സന്നദ്ധ സേവനങ്ങൾക്ക് സാക്ഷ്യം വഹിച്ചപയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്നും മാർച്ച് 31ന് വിരമിക്കുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement