കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐഎം എടക്കാട് ഏരിയ കമ്മിറ്റി മാർച്ച് 27 ന് വൈകുന്നേരം 4. 30ന് മുഴപ്പിലങ്ങാട് ബീച്ചിൽ ആയിരം പട്ടം ആകാശത്ത് എന്ന പരിപാടി സംഘടിപ്പിക്കുന്നു.
പരിപാടി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്യും.
ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ആ കർഷകമായ പരിപാടിയിൽ ഗാനമേള, ബോട്ട് ഷോ, ബലൂൺ ഷോ ,നാസിക് ഡോൾ എന്നിവ അരങ്ങേറും.
മാർച്ച് 27ന്റെ സായാഹ്നം ആഘോഷഭരിതമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. പരിപാടിയിൽ പങ്കുകൊള്ളുന്ന ഓരോരുത്തർക്കും ആവശ്യമായ പട്ടം സംഘാടകർ നൽകുന്നതാണ്.
കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഡ്രൈവിംഗ് ബീച്ചിന്റെ പകുതിയോളം ഭാഗം ആളുകൾ ഉയർത്തുന്ന പട്ടത്താൽ നിറയുന്ന കാഴ്ച അത്യന്തം മനോഹരമായിരിക്കും. പരിപാടികൾ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ എൻ ചന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എം കെ മുരളി എന്നിവർ പങ്കെടുക്കും.
Post a Comment