മട്ടന്നൂർ: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി. ശിവപുരം വെമ്പടി തട്ട് ചിറക്കാട് സുജിത്ത് നിവാസിൽ സുധീഷിന്റെ ഭാര്യ സയനോര (19) ആണ് ജീവനൊടു ക്കിയത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഭർതൃവീടിന്റെ
ജനൽകമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
മട്ടന്നൂർ പരിയാരം ചിറക്കാടി സ്വദേശിനിയാണ് സയനോര. സുധീഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം ഒഴിവാക്കിയാണ് സയനോരയെ വിവാഹം കഴിച്ചത്. വിവാഹത്തിന് സയനോരയുടെ
വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പിന്നീട് ബന്ധം സാധാരണ നിലയിലാവുക യായിരുന്നു. സയനോരയും ഭർത്താവും ഭർതൃ മാതാപിതാക്കളും ഭർത്താവിന്റെ സഹോദരനും ഭാര്യയുമടങ്ങിയ കുടുംബമാണ് വീട്ടിൽ താമസം.
അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് ഇന്നലെ ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ പോയി അമ്മയെ സയനോര കണ്ടിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല,. എന്നാൽ സംഭവത്തിന് പിറകിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്

Post a Comment