സി. പി. ഐ എം പാർടി കോൺഗ്രസ്സ് : ട്വിറ്റർ പ്രചരണം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും




കണ്ണൂർ : ഏപ്രിൽ 6 മുതൽ 10 വരെയായി കണ്ണൂരിൽ നടക്കുന്ന സി പി ഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ട്വിറ്റർ പ്രചരണം സി. പി. ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച (10-03-2022) ഉച്ചയ്ക്ക് 2 മണിക്ക് സംഘാടക സമിതി ഓഫിസിൽ നടക്കുന്ന ചടങ്ങിൽ, ഓൺലൈൻ വഴിയാണ് യെച്ചൂരി ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ CPIM പാർടി കോൺഗ്രസ്സ് സംഘാടക സമിതി ഭാരവാഹികൾ പങ്കെടുക്കും.

കണ്ണൂർ ഇതാദ്യമായി ആതിഥ്യമേകുന്ന സി.പി.ഐ.എമ്മിന്റെ രാജ്യത്തെ ഉന്നതസമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതാണ്. ഓൺലൈൻ പ്രവർത്തനങ്ങൾക്ക് ഫിബ്രവരി 8 ന് തുടക്കമായിരുന്നു.അന്നുമുതൽ എല്ലാദിവസവും സോഷ്യൽ മീഡിയ പ്രചരണത്തിന്റെ ഭാഗമായുള്ള സ്റ്റാറ്റസ് വീഡിയോകളും പോസ്റ്ററുകളും നൽകി വരികയാണ്. പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും ഇതിനോടകം ആരംഭിച്ചു. യഥാക്രമം, സി. പി. ഐ എം പോളിറ്റ് ബ്യുറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും ബൃന്ദകാരാട്ടുമാണ് ഫേസ്ബുക്ക് പേജ്, യൂ-ട്യൂബ് ചാനൽ ഉദ്ഘാടനം നിർവഹിച്ചത്. ഓൺലൈൻ പ്രഭാഷണ പരമ്പരയും ഹിസ്റ്ററിവാളുമെല്ലാം ഇതിനോടകം ശ്രദ്ധയാകർഷിച്ചതാണ്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement