യുക്രൈനില്‍ സ്‌ട്രോക്ക് മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു


യുദ്ധം തുടരുന്ന യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. 22 വയസ്സായിരുന്നു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയാണ്. ഇസ്‌കിമിക്ക് സ്‌ട്രോക്കാണ് ആണ് മരണകാരണം എന്നാണ് വിവരം.

നേരത്തെ സ്‌ട്രോക്കിനെത്തുടര്‍ന്ന് ജിന്‍ഡാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാറിനെഴുതിയ കത്തില്‍ ചന്ദന്‍ ജിന്‍ഡാലിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement