സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയരുന്നു. ശനിയാഴ്ചമാത്രം പവന് 640 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ പവന്റെ വില 38,720 രൂപയിലെത്തി. ഗ്രാമിന് 80 രൂപ വർധിച്ച് 4840 രൂപയുമായി.
ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യംചെയ്യുമ്പോൾ 2,800 രൂപയുടെ വർധനവാണുണ്ടായത്. റഷ്യ-യുക്രൈൻ യുദ്ധംതുടരുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതാണ് രാജ്യത്തും വില ഉയരാൻ കാരണം.
16 മാസത്തെ ഉയർന്ന നിലവാരത്തിലെത്തിലാണ് ഇപ്പോൾ സ്വർണവില. ഇതിനുമുമ്പ് 2020 നവംബറിലാണ് പവന് 38,400 രൂപ വിലയെത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില 1.3ശതമാനം ഉയർന്ന് ട്രോയ് ഔൺസിന് 1,960.84 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഒരാഴ്ചക്കിടെയുണ്ടായ വിലവർധന 3.8ശതമാനമാണ്.

Post a Comment