കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രസർവീസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒൻപത് സ്ഥലങ്ങളിലേക്കാണ് സർവീസ്.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എയർഇന്ത്യ ഡൽഹിയിലേക്ക് സർവീസ് നടത്തും.ഗോ ഫസ്റ്റ് മുംബൈയിലേക്കും ഇൻഡിഗോ തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഗോവ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും.ഹൂബ്ലിയിലേക്ക് ബുധൻ, ശനി ദിവസങ്ങളിലും കൊച്ചിയിലേക്ക് ഞായർ,ചൊവ്വ, വെള്ളി, ദിവസങ്ങളിലുമാണ് സർവീസ് നടത്തുക. മറ്റുള്ളവ പ്രതിദിന സർവീസ് ആണ്.
Post a Comment